മുംബൈ: വോഡഫോണ്‍ ഇന്ത്യ വിടില്ലെന്ന് വ്യക്തമാക്കി കമ്പനി സിഇഒ നിക്ക് റീഡ്. കമ്പനി അടച്ചുപൂട്ടില്ലെന്നും കൂടുതല്‍ കരുത്തോടെ തുടരുമെന്നും ഇക്കാര്യത്തിലുണ്ടായ അഭ്യൂഹങ്ങള്‍ക്ക് സര്‍ക്കാരിനോട് മാപ്പ് പറയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു. കമ്പനി ലിക്വിഡേഷനിലേക്ക് നീങ്ങുകയാണെന്നും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കാന്‍ നടത്തിയ മാധ്യമസമ്മേളനത്തിലാണ് അവ്യക്തമായ അഭിപ്രായം മീഡിയ വളച്ചൊടിച്ചതെന്ന് നിക്ക് റീഡ് വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനും അയച്ച കത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റായി ഉദ്ധരിച്ചതിന് ക്ഷമ ചോദിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: വോഡഫോണ്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്നും പിന്‍മാറാനൊരുങ്ങുന്നതായി സൂചന
മൊബൈല്‍ സ്‌പെക്ട്രം ഫീസ് നല്‍കണമെന്ന ആവശ്യത്തില്‍ കമ്പനിക്ക് സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.ഇതിന് തൊട്ട് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.
Post Your Comments