ലൊസാഞ്ചലസ് : സ്‌കൂളില്‍ വെടിവയ്പ്പ് , രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലാണ് സംഭവം. കലിഫോര്‍ണിയയില്‍ 16 കാരനായ സ്‌കൂള്‍വിദ്യാര്‍ഥി പിറന്നാള്‍ ദിനത്തില്‍ നടത്തിയ വെടിവയ്പ്പില്‍ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്. മൂന്നു കുട്ടികള്‍ക്കു പരുക്കേറ്റു. സ്വയം വെടിവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയുടെ നില ഗുരുതരമാണ്. കൊലപാതക കാരണം വ്യക്തമല്ല. തെക്കന്‍ കലിഫോര്‍ണിയയിലെ സൗഗസ് ഹൈസ്‌കൂളില്‍ ഇന്നലെ രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുമ്പാണ് സംഭവം.
Read Also :സ്‌കൂളില്‍ വെടിവയ്പ്പ് ; വിദ്യാര്‍ത്ഥികളടക്കം 17 പേര്‍ക്ക് ദാരുണാന്ത്യം
സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന .45 കാലിബര്‍ പിസ്റ്റല്‍ കൊണ്ട് സഹപാഠികള്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം വിദ്യാര്‍ഥി സ്വയം വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ 16 ഉം 14 ഉം വയസ്സുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നഥാനിയേല്‍ ബെര്‍ഹോ എന്ന വിദ്യാര്‍ഥിയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍നിന്നടക്കം പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിഡിയോയില്‍ പ്രതി സഹപാഠികളെ വെടിവയ്ക്കുന്നത് വ്യക്തമാണ്. ക്യാംപസില്‍നിന്നു മറ്റെന്തെങ്കിലും വിഡിയോ ദൃശ്യങ്ങള്‍ ലഭ്യമാകുമോയെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. പരുക്കേറ്റവരെയും പ്രതിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂളില്‍ നാളെ ഒരു തമാശ നടക്കുമെന്ന് പ്രതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു
Post Your Comments