കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടു പേർക്കായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു. പുതുപ്പള്ളി സ്വദേശികളായ അലൻ, ഷിബിൻ, അശ്വിൻ എന്നിവരെയാണു കാണാതായത്. ഷിബിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ എച്ച് ആര് ഡി കോളേജിലെ എട്ടംഗസംഘമാണ് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേര് കൂടി വെള്ളത്തില്‍ വീണത്.
ALSO READ: സ്കൂളില്‍ വെടിവയ്പ്പ് : രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
നല്ല അടിയൊഴുക്കുള്ള സ്ഥലത്താണ് കുട്ടികള്‍ ഇറങ്ങിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. അഗ്നി രക്ഷാ സേനയും പോലീസും സ്കൂബ ഡൈവിംഗ് സംഘവും തിരച്ചില്‍ തുടരുകയാണ്.
Post Your Comments