Latest NewsFood & Cookery

മിച്ചം വന്ന ചോറുണ്ടോ ? എങ്കില്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ എളുപ്പത്തില്‍ ഒരു സ്‌പെഷ്യല്‍ നാലുമണി പലഹാരം തയ്യാറാക്കാം

പലപ്പോഴും ചോറ് വീട്ടില്‍ മിച്ചം വരും. ചിലര്‍ അത് കളയും മറ്റ് ചിലര്‍ ദോശയ്ക്കും മറ്റും വയ്ക്കും. എന്നാല്‍, നിങ്ങള്‍ക്ക് ആ മിച്ചംവന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി ഉണ്ടാക്കിയാലോ?

ചേരുവകള്‍

ചോറ്-ഒരു കപ്പ്
ഉള്ളി- എഴെണ്ണം
അരിപൊടി- അര കപ്പ്
ജീരകം-രണ്ട് സ്പൂണ്‍
തേങ്ങ- അരമുറി
മഞ്ഞള്‍പൊടി- ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം വെലല്‍ ചേര്‍ക്കാതെ ആദ്യം അരച്ചെടുക്കണം. ഇതില്‍ നിന്നും ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം. എണ്ണ ചൂടാക്കി ഈ ഉരുളകള്‍ ഗോള്‍ഡന്‍ നിറത്തില്‍ വറുത്തെടുത്താല്‍ സൂപ്പര്‍ പത്തിരി റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button