KeralaJobs & VacanciesLatest NewsNews

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി പിഎസ്‌സി

തിരുവനന്തപുരം : ഉദ്യോഗാർഥികൾ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി പിഎസ്‌സി. ഇഷ്ടമുള്ള ജില്ലയില്‍ പരീക്ഷ എഴുതാന്‍ നല്‍കിയിരുന്ന സൗകര്യം പിൻവലിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നതിനെ തുടർന്നാണ് പിഎസ്‌സിയുടെ നടപടി. ജില്ലാതല നിയമനങ്ങള്‍ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷ നല്‍കുന്ന ജില്ലയില്‍ മാത്രമായിരിക്കും ഇനിമുതല്‍ പരീക്ഷ കേന്ദ്രം അനുവദിക്കുക. നേരത്തെ ഒരു ജില്ലയില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് മറ്റു ജില്ലകളില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു. തിരഞ്ഞെടുക്കുന്ന ജില്ലയില്‍ തന്നെ പരീക്ഷ എഴുതാനും സാധിച്ചിരുന്നു. ഈ സൗകര്യം ഇനി ഉണ്ടാകില്ല.

ഒക്‌ടോബര്‍ 15 ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച സംസ്ഥാനതല വിജ്ഞാപനങ്ങള്‍ പ്രകാരം അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം ജില്ലയില്‍ മാത്രം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ ആദ്യം അവസരം നല്‍കിയിരുന്നു. ഇത് പരാതികള്‍ക്ക് ഇടയാക്കിയതോടെ താമസിക്കുന്ന ജില്ലയില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം നൽകിയിട്ടുണ്ട്. നിലവിൽ താമസിക്കുന്ന ജില്ലയും ഇതിലെ ഒരു താലൂക്കും മാത്രമേ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാന്‍ കഴിയൂ. ജില്ലാതല നിയമനങ്ങള്‍ക്കുള്ള വിജ്ഞാപനപ്രകാരം അപേക്ഷിക്കുന്ന ജില്ലയിൽ വേണം ഇനി പരീക്ഷ എഴുതേണ്ടത്.

Also read : പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയില്‍ നിന്നും നിയമനം : സുപ്രധാന തീരുമാനവുമായി പിഎസ്‍സി

shortlink

Related Articles

Post Your Comments

Related Articles


Back to top button