തിരുവനന്തപുരം: എൻ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബോര്‍ഡ് അംഗമായി അഡ്വ.കെ.എസ്.രവിയും ഇന്ന് തന്നെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ജയശ്രീ ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റെയും അംഗം കെ.പി ശങ്കരദാസിന്റെയും ഭരണകാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
ALSO READ: ശബരിമല യുവതീ പ്രവേശനം: എന്തു നിലപാട് സ്വീകരിക്കും? ഇന്ന് നിയമവിദഗ്ധരുമായി ചർച്ച
ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എന്‍.വിജകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments