Latest NewsKeralaNews

മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും : ജ്യൂസ് കഴിച്ച് ബസ്് ഓടിച്ച് പൊലീസിന്റെ പിടിയിലായ അനുഭവം പങ്കുവെച്ച് ബസ് ഡ്രൈവര്‍

കോട്ടയം: മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും.. ജ്യൂസ് കഴിച്ച് ബസ്് ഓടിച്ച് പൊലീസിന്റെ പിടിയിലായ അനുഭവം പങ്കുവെച്ച് ബസ് ഡ്രൈവര്‍. കോട്ടയത്താണ് സംഭവം. മാങ്ങ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്്ടറും പോലീസിന്റെ മദ്യപരിശോധയില്‍ കുടുങ്ങി.
കഴിഞ്ഞ ദിവസം വൈകീട്ട് മെഡിക്കല്‍ കോളജില്‍ നിന്നും സ്വകാര്യ ബസ് കോട്ടയത്തിനു വരുമ്പോഴാണു സംഭവം. വഴിയില്‍ വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചു നിര്‍ത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിലേക്കു ഊതാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഡ്രൈവര്‍ ഊതുകയും ബ്രീത്ത് അനലൈസറില്‍ നിന്നും ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്തു.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞ് പോലീസ് ബസ് ഓടിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞു. പ്രശ്‌നത്തില്‍ കണ്ടക്ടര്‍ ഇടപെട്ടു. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നും അല്പം മുന്പ് പത്തു രൂപയുടെ പായ്ക്കറ്റില്‍ കിട്ടുന്ന മാങ്ങ ജ്യൂസ് കുടിച്ചതായിരിക്കും ബീപ് ശബ്്ദം കേള്‍ക്കാനുണ്ടായ സാഹചര്യമെന്നും കണ്ടക്ടര്‍ വീശദികരിച്ചു. കണ്ടക്ടറോട് ബ്രീത്ത് അനലൈസറിലേക്ക് ഊതാന്‍ പോലീസ് ആവശ്യപ്പെട്ടു. ഒരു മിനിറ്റ് പോലും താമസിക്കാതെ കണ്ടക്്ടര്‍ ഊതിയെങ്കിലും ബീപ് ശബ്്ദം കേട്ടതുമില്ല. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു പോലീസ് ഉറപ്പിച്ചു. എന്നാല്‍ മദ്യപിച്ചിട്ടില്ലെന്നു ഡ്രൈവറും കണ്ടക്ടറും ഉറപ്പിച്ചു പറഞ്ഞതോടെ മറ്റൊരു പരീക്ഷണത്തിനു പോലീസ് തയാറായി. സമീപത്തുള്ള കടയില്‍നിന്ന് 10 രൂപയുടെ മാങ്ങ ജ്യൂസ് വാങ്ങി കുടിക്കാന്‍ പോലീസ് കണ്ടക്്ടറോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ കണ്ടക്്ടര്‍ കടയിലെത്തി മാങ്ങ ജ്യൂസ് വാങ്ങി കുടിച്ചു. അല്പസമയത്തിനുശേഷം വീണ്ടും ബ്രീത്ത് അനലൈസറിലേക്ക് ഊതാന്‍ പോലീസ് പറഞ്ഞു. ഇത്തവണ കണ്ടക്്ടര്‍ ബ്രീത്ത് അനലൈസറിലേക്ക് ഊതിയതും ഞൊടിയിടയ്ക്കുള്ളില്‍ ബീപ് ശബ്്ദം കേട്ടു. തങ്ങള്‍ പറഞ്ഞതു സത്യമാണെന്ന് പോലീസിനു ബോധ്യപ്പെടുകയും ബസ് പോകാന്‍ അനുവദിക്കുകയും ചെയ്തുവെന്നും യുവാവ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button