Latest NewsIndiaNews

പരശുരാമന്റെ മഴുവാണ് ഇനി ആയുധം; 100 വ്യത്യസ്ത തരം മഴുവുമായി ജേക്കബ് തോമസ്

ഷൊര്‍ണൂര്‍: തന്റെ പുതിയ തട്ടകമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ആറന്മുള കണ്ണാടി പോലെയും ചുണ്ടന്‍ വള്ളത്തിന്റെ മാതൃക പോലെയും പെരുമ കേള്‍ക്കാന്‍ പരശുരാമന്റെ മഴു പുറത്തിറക്കാനൊരുങ്ങി ജേക്കബ് തോമസ്. 100 വ്യത്യസ്ത തരം മഴു ഇവിടെ നിന്ന് പുറത്തിറങ്ങും. ഒരുമാസത്തിനകം ഓണ്‍ലൈന്‍ വിപണികളിലുള്‍പ്പടെ ലഭ്യമാകും.

Read also: ഉന്നത പദവിയിലുള്ള രണ്ടു കള്ളന്മാരിൽ ഒരാൾ ഐഎഎസ് ഓഫീസറും, മറ്റൊരാൾ ഐപിഎസ് ഓഫീസറും; തുറന്നടിച്ച് ജേക്കബ് തോമസ്

പരശുരാമൻ കന്യാകുമാരിയില്‍ നിന്ന് ഗോകര്‍ണത്തേക്കെറിഞ്ഞ് കേരളം സൃഷ്ടിച്ച അതേ മഴു മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് ഏറെ ആലോചിച്ചാണെന്ന് ജേക്കബ് തോമസ് പറയുന്നു. വീണുകിടക്കുന്ന മരം മുറിക്കാന്‍ കോടാലി മതിയെങ്കിലും മരത്തിന് മുകളില്‍ കയറി കൊമ്പ് വെട്ടാന്‍ മഴു തന്നെ വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button