മുംബൈ : നേവി ഉദ്യോഗസ്ഥനെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഐഎൻഎസ് ആംഗ്രെയിലെ നേവൽ സ്റ്റേഷനിൽ അഖിലേഷ് യാദവ്(25) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം പൂളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ അഖിലേഷിനെ ഉടൻ തന്നെ ഐഎൻഎച്ച്എസ് അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചുവെന്നാണ് കരുതുന്നത്. റിവോൾവറിലെ ഒരു തിര നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൊളാബ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Mumbai Police: An on duty 25-year-old Navy personnel Akhilesh Yadav shot himself yesterday with his rifle at INS Angre. He was rushed to INHS Asvini but was declared brought dead. Colaba police has registered 'Accidental Death Report' and is investigating the matter further.
— ANI (@ANI) November 15, 2019
Also read : വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം : പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം
Post Your Comments