ന്യൂ ഡൽഹി : കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേത്തിനു ആഹ്വാനം ചെയ്തു ബിജെപി. റഫേല്‍ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യവുമായി ബിജെപി നാളെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് ഡൽഹിയിൽ ബിജെപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയ കേസില്‍ അപവാദപ്രചരണം നടത്തുന്നത് അവസാനിപ്പിക്കണം. റഫേലില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് വിധിന്യായം വായിക്കണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ഭുപേന്ദര്‍ യാദവ് ഡൽഹിയില്‍ പറഞ്ഞു.
റഫാൽ ഇടപാടിൽ പുനപരിശോധന ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.കഴിഞ്ഞ ഡിസംബർ 14 -ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ച വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ രഞ്ജൻ ഗൊഗോയ്, എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍ കോടതിയില്‍ നിന്ന് മറച്ചു വച്ചു എന്നയിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരും കോടതിയില്‍ എത്തിയിരുന്നു. മേയ് 10നാണ് പുനഃപരിശോധന ഹർജിയിൽ വിധി പറയാന്‍ മാറ്റിവച്ചത്.
Also read : ഐഎന്‍എക്‌സ് മീഡിയ കേസ് : പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ച് കോടതി
അതോടൊപ്പം തന്നെ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോടതി വ്യക്തമാക്കി. റഫാൽ കേസിൽ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്. റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയെന്നു സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. പുനഃപരിശോധനാ ഹർജിക്കാർ ഹാജരാക്കിയ 3 രഹസ്യരേഖകൾ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി നൽകിയ വിധിയിൽ നരേന്ദ്രമോദിയെ കുറിച്ച് ചൗക്കിദാർ ചോർ ഹേ’ എന്നു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതിൽ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുല്‍ പിന്നീടു കോടതിയില്‍ മാപ്പു പറഞ്ഞു.
Post Your Comments