ലഖ്‌നൗ: അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് നൂറ് കോടിരൂപ സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്ര നിര്‍മ്മാണത്തിനായി നിരവധി പേര്‍ സഹായവുമായി രംഗത്തെത്തിക്കഴിഞ്ഞു. അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി 51,000രൂപ സംഭാവന ചെയ്യുന്നതായി ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്മി അറിയിച്ചു. അയോധ്യയില്‍ രാമ ക്ഷേത്ര പണിയുന്നതിനോട് ബോര്‍ഡ് അനുകൂലിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുളള വിഷയത്തില്‍ സുപ്രീം കോടതിയുടേത് ഏറ്റവും മികച്ച വിധിയാണെന്നും റിസ്മി പറഞ്ഞു.
അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി വിധി വന്നിരുന്നു. പളളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം പ്രത്യേകം അനുവദിക്കണമെന്നും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാമന്‍ ജനിച്ച സ്ഥലത്ത് മഹാ ക്ഷേത്രം പണിയുന്നതിനുളള ഒരുക്കങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ശ്രീരാമന്‍ നമ്മുടെയെല്ലാം പൂര്‍വ്വികനായതു കൊണ്ട് മുസ്ലീങ്ങളും 51,000 രൂപ ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കുന്നുവെന്ന് റിസ്മി പറഞ്ഞു.
അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ യുനെസ്കോയിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ
ക്ഷേത്രത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ആവശ്യമായ സഹായമെല്ലാം ലഭ്യമാക്കും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് ലോകമെമ്പാടുമുളള രാമ ഭക്തര്‍ക്ക് അഭിമാനകരമാണെന്ന് റിസ്മി കൂട്ടിച്ചേര്‍ത്തു. അയോധ്യവിധിക്ക് പിന്നാലെ എത്തുന്ന തീര്‍ത്ഥാടകരിലേറെയും കര്‍സേവകപുരത്തെ് കൊത്തുപണി നടക്കുന്നിടം സന്ദര്‍ശിച്ച് ഇഷ്ടികകള്‍ സംഭാവന ചെയ്യുന്നുമുണ്ട്. 1990 മുതല്‍ രാമജന്മഭൂമി ന്യാസ് നടത്തിവരുന്ന രാമക്ഷേത്ര പണിശാലയുടെ പരിസരത്ത് വര്‍ഷങ്ങളുടെ പഴക്കമുള്ള ഇഷ്ടികക്കൂമ്പാരമാണുള്ളത്.
Post Your Comments