അർജന്റീന: പൂർണ ഗർഭിണിയായ യുവതിയുടെ വയർ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. നിറവയറുണ്ടാക്കി അതിനുള്ളിൽ കഞ്ചാവ് കടത്തുകയാണ് യുവതി ചെയ്തത്. ഒറ്റനോട്ടത്തിൽ പൂർണ ഗർഭിണിയാണെന്ന് തോന്നും. ഗർഭിണിയിൽ നടത്തിയ പരിശോധനയിൽ ‘നിറവയറി’ൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് 15 കട്ടകളിലായി കെട്ടി വെച്ചതാണ്..ഗർഭിണിയെ പരിശോധിച്ചവർ എന്നാൽ ഞെട്ടി പോകുകയും ചെയ്തു. അർജന്റീനയിലെ സുരക്ഷാമന്ത്രിയായ പട്രിഷ്യ ബുൾറിച്ച് ഇക്കാര്യം ചിത്രങ്ങളോടു കൂടി ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘നാർകോ പ്രഗ്നൻസി’ എന്നാണ് മന്ത്രി അതിനെ ട്വിറ്ററിൽ ടാഗ് ചെയ്തത്. കഞ്ചാവിന്റെ ചെറിയ കട്ടകൾ നിറവയറെന്ന് തോന്നുന്ന വിധത്തിൽ ഡിസൈൻ ചെയ്ത് വയറിനോട് ചേർത്ത് പിടിപ്പിക്കുകയായിരുന്നു.
¡NARCO EMBARAZO! Fabricó una panza con engrudo, escondió 15 paquetes de marihuana y simulando un embarazo, intentó trasladarla de #Mendoza a #SantaCruz. En un control de @gendarmeria detuvimos a la falsa embarazada y a su cómplice. ¡Así se las ingenió para traficar la droga! pic.twitter.com/6Lw2bAaOch
— Patricia Bullrich (@PatoBullrich) November 13, 2019
ALSO READ: കഞ്ചാവും ഐസ്ക്രീമും ഒരേ കടകളില്‍; അതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ച് മുരളി തുമ്മാരുകുടി
പുല്ലു പോലെയുള്ള വസ്തുക്കൾ യുവതിക്കൊപ്പമുള്ള യുവാവിന്റെ ബാഗിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി പരിശോധിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ‘ഗർഭിണി’ ഗർഭിണിയല്ലെന്നും കഞ്ചാവ് നിയവയറു പോലെ വെച്ചു പിടിപ്പിച്ചിരിക്കുകയാണെന്നും പൊലീസിന് മനസിലായത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മെൻഡോസയിൽ നിന്ന് ചിലിയിലെ സാന്റ ക്രൂസിലേക്ക് കഞ്ചാവ് ഒളിച്ചു കടത്താൻ ആയിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments