KeralaLatest NewsNews

‘ഇക്കുറിയും ശബരിമലയിലേക്ക് വരും’ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് തൃപ്തി ദേശായി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധി മികച്ചതെന്ന് സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി. വിശാല ബെഞ്ചിന്റെ വിധിക്കായി കാത്തിരിക്കുകയാണ്. അത് ഉടന്‍ വരണമെന്നാണ് അഭിപ്രായം. നിലവില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിന് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ തന്നെ നവംബര്‍ 17 ന് നട തുറന്നാല്‍ അവിടെ സ്ത്രീകള്‍ക്ക് പ്രവേശിക്കാം.

അതിനാല്‍ ഇക്കുറിയും ശബരിമലയിലേക്ക് വരും. നിലവില്‍ ശബരിമലയിലെ യുവതീ പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. ശബരിമലയോടൊപ്പം മുസ്ലിം പള്ളികളിലും പാഴ്‌സി ആരാധനാലയമായ അഗിയാരികളിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും വിശാല ബെഞ്ചിന് വിട്ടുവെന്നാണ് മനസിലാക്കുന്നത്. ഇത് വളരെ മികച്ച തീരുമാനമാണെന്നും തൃപ്തി ദേശായി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല. തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button