Latest NewsKeralaNews

ശബരിമല; വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയുണ്ട്: ശശികുമാര്‍ വര്‍മ്മ

ശബരിമല വിഷയത്തിലധിയില്‍ പുനപരിശോധനാ ഹര്‍ജികളിലെ തീരുമാനം വരുന്നതിന് മുന്‍പ് പ്രതികരിച്ച് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ. ശബരിമല വിധിയില്‍ ശുഭപ്രതീക്ഷയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയുണ്ട്. അതേസമയം പ്രതിഷേധ പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും നിയമ പരമായ സാധ്യതകള്‍ പരിശോധിച്ച് തുടര്‍ന്നും മുന്നോട്ട് പോകുമെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. എന്നാല്‍ വിധി എന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ശബരിമലയില്‍ സ്ത്രീപ്രവേശനമാവാമെന്ന സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികളില്‍ ആണ് ഇന്ന് വിധിവരുന്നത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28നാണ് സുപ്രിംകോടതി വിധി വന്നത്. എന്നാല്‍ അതിനുശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിഷയത്തില്‍ അരങ്ങേറിയത്. ആചാരസംരക്ഷണത്തിനായി വിശ്വാസികള്‍ രംഗത്തിറങ്ങിയപ്പോള്‍, സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു ഇടതുസര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button