തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുനപരിശോധനാ വിധികളിൽ തീര്‍പ്പാണോ, അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. വിധി എന്തായാലും അംഗീകരിക്കുകയാണ് സർക്കാർ നിലപാട്. നേരത്തെയുള്ള വിധി അതേ രീതിയിൽ ഇപ്പോഴും നിലനിൽക്കുന്നു. വിധിയിൽ നിയമോപദേശം തേടും. ആശയകുഴപ്പം പരിഹരിച്ച ശേഷം നിലപാടെടുക്കും. പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്‍റെ വഴിക്ക് നടക്കുമെന്നും, വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
Also read : ശബരിമല വിധി; ‘സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്’- ഉമ്മന്‍ചാണ്ടി
Post Your Comments