ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മന്ത്രി വിശ്വാസികളുടെ വിജയമാണിത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. സ്റ്റേ ഒരു സാങ്കേതിക പ്രശ്നം മാത്രമാണ്. എന്നാല്‍, വിധിയുടെ അന്തഃസത്ത സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണമെന്നും പറഞ്ഞു. ഏഴംഗ ബെഞ്ചിന്റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. പുനഃപരിശോധനാ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണം. ശബരിമലയിലെ ആചാരം തടയാന്‍ ശ്രമിക്കുന്നവരെ ഭക്തര്‍ പ്രതിരോധിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല.സര്‍ക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശബരിമല യുവതി പ്രവേശന വിധി സുപ്രീം കോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചിന് പുന:പരിശോധനയ്ക്ക് വിട്ടതിനെ സ്വാഗതം ചെയ്യുന്നു. വിശ്വാസികളുടെ വിജയമാണിത്.
ഓരോ ക്ഷേത്രത്തിനും അതിൻ്റേതായ ആചാരങ്ങളുണ്ട്.
സ്റ്റേ ഒരു സാങ്കേതിക പ്രശ്നം മാത്രമാണ്. എന്നാൽ, വിധിയുടെ അന്തഃസത്ത സംസ്ഥാന സർക്കാർ മനസിലാക്കണം.
ഏഴംഗ ബെഞ്ചിൻ്റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിർത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പുന:പരിശോധന വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണം.ശബരിമലയിലെ ആചാരം തടയാൻ ശ്രമിക്കുന്നവരെ ഭക്തർ പ്രതിരോധിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല.സർക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയിൽ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഓർക്കണം.
https://www.facebook.com/VMBJP/posts/2536167179812629
Post Your Comments