തിരുവനന്തപുരം: ആയിരം ദിനം ആഘോഷിക്കാൻ പിണറായി സർക്കാർ ചെലവിട്ടത് 10,27,31,806 രൂപ. പ്രദർശനങ്ങളും കലാപരിപാടികളും മറ്റും സംഘടിപ്പിക്കാനും പരസ്യബോർഡുകൾ വെക്കാനുമായാണ് ഇത്രയും തുക ചെലവഴിച്ചിരുന്നത്. എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയാണ് ഇക്കാര്യമറിയിച്ചത്.
ചെലവുകൾ ഇങ്ങനെ,
എക്സിബിഷൻ-കലാപരിപാടികൾ 4,32,62,264
മീഡിയ കോൺക്ലേവ് 61,95,000
വികസന സെമിനാർ 21,46,101
ഉദ്ഘാടനം, സമാപനം 33,20,140
പ്രചാരണ കലാപരിപാടികൾ 13,00,000
ജില്ലാതല പ്രചാരണം 6,70,916
ജില്ലാതല പ്രദർശന വിപണന മേള 11,50,173
കെ.എ.സ്.ആർ.ടി.സി. പരസ്യം 2,19,88,035
ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ 28,92,380
പുസ്തകങ്ങൾ അച്ചടി 1,40,44,384
വിവിധതരം പരസ്യം 17,33,066
ഡോക്യുമെന്ററി ഫെസ്റ്റ് 19,71,214
മറ്റു ഹോർഡിങ് 19,38,462
Post Your Comments