വളരെയേറെ വിവാദങ്ങൾക്ക് വഴിവെച്ച ശബരിമല യുവതീ പ്രവേശന വിധിയിൽ നാല് പുരുഷ ജഡ്ജിമാരും ഏക വനിതയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമൽഹോത്ര എന്ന വനിതാ ജഡ്ജി യുവതി പ്രവേശനത്തിന് എതിരും ആയിരുന്നു. മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടത്.മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ല എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
ശബരിമലയില്‍ പ്രായേഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലെ നാലു പേര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ വ്യത്യസ്തവിധി രേഖപ്പെടുത്തിയത് ബെഞ്ചിലെ ഏക സ്ത്രീ പ്രാതിനിധ്യമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്നെയായിരുന്നു. അയ്യപ്പ വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കാണണം. വിശ്വാസത്തില്‍ യുക്തിപരമല്ലാത്ത കാര്യങ്ങളും ഉണ്ടായെന്ന് വരാം. സ്ത്രീകള്‍ക്ക് കയറാന്‍ അനുവാദം നല്‍കിയാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം.
വിശ്വാസിളുടെ വികാരത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് ഇന്ദു മല്‍ഹോത്ര തന്‍റെ വിധി പ്രസ്താവത്തില്‍ കുറിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.ഇന്ത്യയില്‍ ഏതെങ്കിലും മതവിഭാഗം ആചാരാനുഷ്ഠാനങ്ങളില്‍ വ്യക്തമായ ധാരണയും രീതിയും തുടര്‍ന്നു പോരുന്നുവെങ്കില്‍ അത് നിലനില്‍ക്കുന്ന തരത്തിലാവണം കോടതി തീരുമനം എടുക്കേണ്ടതെന്നും അവർ വ്യക്തമാക്കി.
വിവേചനപരമാണെങ്കിലും മതപരമായ ആചാരങ്ങള്‍ മാനിക്കപ്പെടണം. മറ്റൊരാളുടെ മതവിശ്വാസത്തെ ഹനിക്കുന്നതല്ലെങ്കില്‍ ഏതു മതത്തിനും സ്വന്തം ആചാരങ്ങള്‍ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. .യുക്തിക്കനുസരിച്ച് വിശ്വാസത്തെ മാറ്റാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.മതനിരപേക്ഷത നിലനില്‍ക്കുന്ന സമൂഹത്തില്‍ ഏതൊരു മതവിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസരിച്ച് ആചാരനുഷ്ഠാനങ്ങള്‍ തീരുമാനിക്കാം.മതപരമായി നിലനിന്നു പോരുന്ന ആചാരങ്ങള്‍ സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലല്ലെങ്കില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല.
ശബരിമല യുവതീ പ്രവേശന വിധി: ക്ഷേത്രവും, പരിസരവും കനത്ത സുരക്ഷാവലയത്തിൽ; കർമ സമിതി പറഞ്ഞത്
വിശ്വാസികളാണ് ആചാരങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത്. ഇങ്ങനെയെല്ലാമാണ് ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും. അതെ സമയം യുവതീപ്രവേശനത്തെ ശക്തമായി എതിർത്ത ഇന്ദു മൽഹോത്രയുടെ വിധിന്യായം ഭക്തജനലക്ഷങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. യുവതീപ്രവേശനവിധിക്കെതിരെ ഭക്തജനസംഘടനകൾ പുനപരിശോധന ഹർജ്ജികളിൽ ഉടനീളം ഉന്നയിച്ചതും ജസ്‍റ്റിസ് ഇന്ദുമൽഹോത്രയുടെ നിരീക്ഷണങ്ങളായിരുന്നു. ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മതാചാരങ്ങളെ കുറിച്ചുള്ള വിധിയില്‍ പ്രതിഫലിക്കരുത് എന്നും അവർ നിരീക്ഷിച്ചു. ഇത് തന്നെയാണ് ഭക്തർക്ക് പ്രതീക്ഷയേകുന്നതും.
Post Your Comments