Latest NewsKeralaNews

രണ്ട് ശബരിമല തീർത്ഥാടകർ പമ്പയാറ്റിൽ മുങ്ങിമരിച്ചു

ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർ പമ്പയാറ്റിൽ മുങ്ങിമരിച്ചു. രണ്ട് പേരാണ് മുങ്ങിമരിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരണപ്പെട്ടത്. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.

Read Also: ‘ഔദ്യോഗിക വസതി വേണം, സിനിമാ വകുപ്പ് കൂടി വേണം’: മുഖ്യമന്ത്രിക്ക് ഗണേഷ് കുമാറിന്റെ കത്ത്

വൈകിട്ട് 5.30നായിരുന്നു സംഭവം ഉണ്ടായത്. ചെന്നൈ സ്വദേശികളായ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷമാണ് സംഘം ചെങ്ങന്നൂരിലെത്തിയത്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read Also: ശബരിമലയിലെ വരുമാനത്തില്‍ 18 കോടി വര്‍ധനവ്, ഇനിയും 10 കോടി കൂടും: പുതിയ കണക്കുമായി ദേവസ്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button