KeralaLatest NewsNews

ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ കത്ത്

തി​രു​വ​ന​ന്ത​പു​രം: ചെ​ന്നൈ ഐ​ഐ​ടി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ കത്ത്. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ക​ടു​ത്ത ശി​ക്ഷ കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീകരിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Read also: ചെ​ന്നി​ത്ത​ല​യു​ടെ മ​ക​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കെ.​ടി.​ജ​ലീ​ലി​നെ പ​രി​ഹ​സി​ച്ച്‌ വി.​ഡി സ​തീ​ശ​ന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ത​ന്‍റെ വി​ശ്വാ​സ​വും ജീ​വി​ത പ​ശ്ചാ​ത്ത​ല​വും ഫാ​ത്തി​മ ല​ത്തീ​ഫി​ന് മ​ര​ണ​ത്തി​ലേ​ക്കു​ള്ള പാ​ത തു​റ​ന്നു​കൊ​ടു​ക്കു​ന്പോ​ള്‍ ത​ക​ര്‍​ന്നു വീ​ഴു​ന്ന​ത് ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​യാ​ണ്. അ​ല്പ​നി​മി​ഷം മു​ന്‍​പാ​ണ് ഞാ​ന്‍ ഫാ​ത്തി​മ​യു​ടെ പി​താ​വ് ല​ത്തീ​ഫു​മാ​യി സം​സാ​രി​ച്ച​ത്. ആ ​പാ​വം മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യം നു​റു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ബു​ദ്ധി​മ​തി​യാ​യ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ഫാ​ത്തി​മ. അ​തു​കൊ​ണ്ടാ​ണ് ചെ​ന്നൈ ഐ​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ റാ​ങ്ക് നേ​ടി​യ​തും അ​വി​ടെ പ്ര​വേ​ശ​നം ല​ഭി​ച്ച​തും.

എ​ന്നാ​ല്‍ ന​മ്മു​ടെ നാ​ടി​നെ അ​ന്ധ​കാ​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന വ​ര്‍​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ വ​ക്താ​ക്ക​ള്‍ ആ ​മി​ടു​ക്കി​യെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ക​ടു​ത്ത ശി​ക്ഷ കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യേ തീ​രൂ. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​ക്കു ക​ത്ത് ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button