മുംബൈ : നേട്ടത്തിലെത്താനാകാതെ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. ബുധനാഴ്ച്ച സെന്‍സെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയിന്റ് താഴ്ന്നു 11,840.50ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 1583 ഓഹരികള്‍ നഷ്ടത്തി ലേക്ക് വീണു. എഫ്എംസിജി, ഫാര്‍മ, ഇന്‍ഫ്ര, ഐടി,ബാങ്ക്, ലോഹം, വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായപ്പോൾ ഊര്‍ജ വിഭാഗത്തിലെ ഓഹരികൾ നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ബ്രിട്ടാനിയ, ടിസിഎസ്, നെസ് ലെ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും അദാനി പോര്‍ട്സ്,ഗെയില്‍, സീ എന്റര്‍ടെയന്‍മെന്റ്, എസ്ബിഐ,യെസ് ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
Also read : ഓഹരി വിപണി : ഇന്നും ആരംഭിച്ചത് നഷ്ടത്തിൽ
കഴിഞ്ഞ ദിവസം ഗുരുനാനാക് ജയന്തി പ്രമാണിച്ച് അവധിയിലായിരുന്ന ഓഹരി വിപണി ഇന്ന് നഷ്ടത്തിലായിരുന്നു ആരംഭിച്ചത്. സെന്‍സെക്‌സ് 20പോയിന്റ് താഴ്ന്നും, നിഫ്റ്റി 11,900ന് മുകളിലുമാണ് വ്യാപാരം തുടങ്ങിയത്.
Post Your Comments