മുംബൈ : കഴിഞ്ഞ ദിവസം ഗുരുനാനാക് ജയന്തി പ്രമാണിച്ച് അവധിയിലായിരുന്ന ഓഹരി വിപണി ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ.ബുധനാഴ്ച്ച സെന്‍സെക്‌സ് 20പോയിന്റ് താഴ്ന്നും, നിഫ്റ്റി 11,900ന് മുകളിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സില്‍ ഇന്‍ഫോസിസാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി,സീ എന്റര്‍ടെയന്‍മെന്റ്, ഗെയില്‍, എസ്ബിഐ, ഹിന്‍ഡാല്‍കോ, സിപ്ല,തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ടിസിഎസ്, വിപ്രോ, ബ്രിട്ടാനിയ, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ് ,കോള്‍ ഇന്ത്യ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
Also read :വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
Post Your Comments