ലക്‌നൗ: അയോധ്യ വിധിക്കെതിരെ പ്രതികരിച്ച ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ബറൈലിയിലെ ഇസ്ലാമിക പണ്ഡിതന്‍മാര്‍. ഒവൈസി മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. ഇതിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസാരിച്ച ഒവൈസി കോടതിയലക്ഷ്യമാണ് നടത്തിയിരിക്കുന്നത്. ടന്‍സീം-ഇ-ഉലെമ ചെയര്‍മാന്‍ മൗലാന ഷാബുദ്ദീന്‍ റസ്‌വി പറഞ്ഞു.
പള്ളി പോര്: സുപ്രിം കോടതി വിധിക്കെതിരെയുള്ള വാദങ്ങളുമായി യാക്കോബായ സഭ പ്രതിഷേധ മതില്‍ തീർത്തു
മുസ്ലീങ്ങള്‍ക്ക് ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും അയോധ്യയില്‍ 5 ഏക്കര്‍ ഭൂമി വാങ്ങാന്‍ മുസ്ലീങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുമെന്നും ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുസ്ലീം മത വിഭാഗങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments