തിരുവനന്തപുരം: പള്ളി തര്‍ക്കത്തില്‍ സുപ്രിം കോടതി വിധിക്കെതിരെയുള്ള വാദങ്ങളുമായി യാക്കോബായ സഭ സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധ മതില്‍ തീർത്തു. ഓര്‍ത്തഡോക്‌സ് സഭക്ക് നല്‍കിയ പളളികള്‍ വിട്ടുനല്‍ക്കുക, മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കുക എന്നാവശ്യപ്പെട്ടായിരുന്നു സഭയുടെ പ്രതിഷേധം. സമരത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ വിശ്വാസ മതില്‍ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് വിശ്വാസികള്‍ മതിലില്‍ പങ്കെടുത്തു. ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ 22ന് ചേരുന്ന സൂനഹദോസില്‍ തീരുമാനെമെടുക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. കട്ടച്ചിറ പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് യാക്കോബായ സഭ നടത്തുന്ന നിരാഹാരസമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്.
യാക്കോബായുടെ വിശ്വാസമതില്‍ നടക്കുമ്പോള്‍ സമാന്തരമായാണ് ഓര്‍ത്തഡോക്‌സ് സഭ ഗവര്‍ണറെ കണ്ടത്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് യാക്കോബായ സഭാ നേതൃത്വം നേരത്തെ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടിരുന്നു. തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തണമെന്നും ദേവാലയ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
പള്ളിതര്‍ക്കത്തിന്റെ മറവില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടക്കുന്നുവെന്ന പരാതിയാണ് ഓര്‍ത്തഡോക്‌സ് സഭ ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഗവര്‍ണറെ അറിയിച്ചത്.
Post Your Comments