തിരുവനന്തപുരം:ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഭക്തർക്ക് നിർദേശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിവിധി എന്തായാലും നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. വിധി എന്ത് തന്നെയായാലും ഭക്തജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാണം. ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ താത്പര്യമെന്നും പത്മകുമാര്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണ കാലയളവില്‍ സഹകരിച്ച എല്ലാവര്‍ക്കും പത്മകുമാര്‍ നന്ദിയും പറയുകയുണ്ടായി.
Post Your Comments