ഭോപ്പാല്‍: വിവാഹ ഘോഷയാത്രയ്ക്കിടെ വെടിയേറ്റ് വരന്റെ പിതാവ് മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47 കാരനായ വിക്രം സിംഗാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ രഞ്ജിത് സിംഗിന്റെ വിവാഹത്തിനാണ് അപകടം നടന്നത്.വിവാഹ ചടങ്ങിനായി ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തോടെ ക്ഷേത്രത്തിലേയ്ക്ക് പോകുമ്പോഴാണ് വിക്രംസിംഗിന് വെടിയേറ്റത്.
ഘോഷയാത്രക്കിടെ ആരോ വെടിവെച്ചു. വിക്രംസിംഗിന്റെ നെഞ്ചിലാണ് വെടി കൊണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരാണ് വെടിവെച്ചതെന്ന് ഇപ്പോഴും വ്യക്തമായില്ലെന്ന് പോലീസ് പറഞ്ഞു. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷത്തിന് തോക്കുമായെത്തി വെടിവെക്കുന്നത് പതിവാണെന്നും ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെടുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ രാഘ്‌വി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments