മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തിനു കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഗവര്‍ണര്‍ നിരസിച്ചതിനു പിന്നാലെ ആശുപത്രി കിടക്കയിൽ നിന്ന് ട്വിറ്ററില്‍ കവിതയുമായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്.’നമ്മള് വിജയിക്കുമെന്ന’ ഹരിവംശ റായ് ബച്ചന്റെ ഹിന്ദി കവിതയാണ് റാവുത്ത് ട്വീറ്റ് ചെയ്തത്. നെഞ്ചു വേദനയെത്തുടര്‍ന്നു മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണു സഞ്ജയ് റാവുത്ത്. ‘തിരകളെ ഭയന്നാല്‍ നിങ്ങള്‍ക്ക് സമുദ്രം കടക്കാനാകില്ല. പരിശ്രമിക്കുന്നവര്‍ ഒരിക്കലും തോല്‍ക്കില്ല. നമ്മള് വിജയിക്കും.’-റാവുത്ത് ട്വീറ്റ് ചെയ്തു.
അതെ സമയം ഇന്നലെ വൈകുന്നേരത്തോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പു വച്ചു. ഇതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അധിക സമയം അനുവദിച്ചു നല്‍കാത്ത ഗവര്‍ണര്‍ക്കെതിരേ അടിയന്തര വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ടു ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ശിവസേനയ്ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും.
ബ്രിക്സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്കു പോകുന്നതിന്റെ തൊട്ടു മുന്‍പായി അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്നാണു രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ നല്‍കാനുള്ള തീരുമാനം എടുത്തത്. ഇതേത്തുടര്‍ന്ന് 15 മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രിയുടെ വിമാനം പുറപ്പെട്ടത്.
Post Your Comments