കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് പുതിയ വഴിത്തിരിവിലേക്ക്. മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഹനീഷിനെതിരെയുള്ള ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ സംഘത്തലവന്‍ അശോക് കുമാറിനെ മാറ്റി പുതിയ സംഘം വന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്.
Read also: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ് : ടി ഓ സൂരജ് ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം
പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ ഉള്‍പ്പെടെ സകല മേഖലകളിലും അഴിമതി നടന്നുവെന്ന് വിജിലന്‍സിന് ഇപ്പോള്‍ തെളിവ് ലഭിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് റോഡിന്‍റെ അലൈന്‍മെന്‍റില്‍ വരെ മാറ്റം വരുത്തിയതായി കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ എം ടി തങ്കച്ചന്‍റെ ആര്‍ബിഡിസികെയിലെ നിയമനവും ചട്ടങ്ങൾ അനുസരിക്കാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പി ഡബ്ല്യൂഡി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച തങ്കച്ചനെ മുന്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം എം ഡിയുടെ വിവേചനധികാരം ഉപയോഗിച്ച് നേരിട്ട് നിയമിക്കുകയായിരുന്നു എന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഹനീഷിനെതിരെ കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനം.
Post Your Comments