KeralaLatest NewsNews

സുപ്രീംകോടതി വിധി എന്തായാലും ശബരിമല വിവാദം കെട്ടടങ്ങില്ലെന്ന് മലഅരയ വിഭാഗം

പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള റിവ്യു ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വരാനിരിയ്‌ക്കെ തങ്ങളുടെ നിലപാട് വ്യക്തമാക്കി മലഅരയ വിഭാഗം രംഗത്തെത്തി. സുപ്രീംകോടതി വിധി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടാണെങ്കിലും പ്രതികൂലിച്ചുകൊണ്ടാണെങ്കിലും ശബരിമലയെ സംബന്ധിച്ച ഉടമസ്ഥാവകാശ ചര്‍ച്ചകള്‍ സജീവമായി തുടരുമെന്ന് മലഅരയവിഭാഗം വ്യക്തമാക്കി.. ഇതോടെ ശബരിമല വിവാദം സുപ്രീംകോടതി വിധിയോടെ അവസാനിയ്ക്കില്ലെന്ന് വ്യക്തമായി.

Read Also :ശബരിമലയിലെ വിധി നാളെ; പ്രതികരണവുമായി ബിന്ദു അമ്മിണിയും കനകദുര്‍ഗയും

ശബരിമലയുടെ ആദ്യ പൂജാരി കരമലയരയാണെന്നും 1902 മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും ചരിത്രാന്വേഷകനും ഐക്യമലയര മഹാസഭാ നേതാവുമായ പികെ സജീവിന്റെ വെളിപ്പെടുത്തല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് കേരളത്തില്‍ നടന്നത്. ക്ഷേത്രം തന്ത്രികുടുംബം ഉള്‍പ്പെടുന്ന ബ്രാഹ്മണര്‍ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങള്‍ക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലഅരയ സഭ രംഗത്ത് വരികയായിരുന്നു. ശബരിമല ക്ഷേത്രം ബ്രാഹ്മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണര്‍ തട്ടിയെുത്തതാണെന്നുമാണ് ഇവരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button