മുംബൈ: മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് എത്തിയെങ്കിലും രാഷ്ട്രീയ കക്ഷികൾ സർക്കാറുണ്ടാക്കാനുള്ള നീക്കം തകൃതിയായി നടത്തുകയാണ്.സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ബിജെപി സൂചന നൽകിക്കഴിഞ്ഞു. അതെ സമയം പൊതുമിനിമം പരിപാടി വേണമെന്ന കോൺഗ്രസ്, എൻസിപി പാർട്ടികളുടെ ആവശ്യം അംഗീകരിച്ച് സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ശിവസേനയുടെ ഹർജി; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
മഹാരാഷ്ട്രയില്‍ ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈയൊരു അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന നിർദ്ദേശമായിരുന്നു ഗവർണ്ണറുടേത്. അതെ സമയം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പിന്തുണ ഉറപ്പുവരുത്താന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി മതിയായ സമയം നല്‍കിയില്ലെന്നാരോപിച്ച് ശിവസേന സ്പ്രേയിം കോടതിയിൽ ഹര്‍ജി നൽകിയിരിക്കുകയാണ്.
Post Your Comments