Latest NewsNewsInternational

കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനു പിന്നാലെ പ്രശസ്ത നഗരം വെള്ളത്തിനടിയിലായി വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒഴുകി പോയി

കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനു പിന്നാലെ പ്രശസ്ത നഗരം വെള്ളത്തിനടിയിലായി വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒഴുകി പോയി

വെനീസ് :കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനു പിന്നാലെ ഇറ്റാലിയന്‍ നഗരമായ വെനീസ് മുങ്ങി. 50 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തിരമാലകളുണ്ടാകുന്നത്. രണ്ട് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലായി.

സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരികള്‍ ദുരിതത്തിലായി. താമസിക്കാന്‍ ഇടം കിട്ടാതെ സഞ്ചാരികള്‍ വലഞ്ഞു. രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഒരാള്‍ മരിച്ചത്. മറ്റൊരാളെ മരിച്ച നിലയിലും കണ്ടെത്തി. നഗരത്തിലെ താഴ്ന്ന പ്രദേശമായ സെന്റ് മാര്‍ക്‌സ് സ്‌ക്വയറിലാണ് ഏറ്റവും കൂടുതല്‍ തിരമാല അടിച്ചുകയറിയത്.

ചരിത്ര പ്രസിദ്ധമായ സെന്റ് മാര്‍ക്ക്‌സ് ബസലിക്കയിലും വെള്ളം കയറി. 1200 വര്‍ഷത്തിനിടെ ആറാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി. കസേരകളും മേശകളും ഒഴുകിപ്പോയി. മൂന്ന് വാട്ടര്‍ ബസുകള്‍ വെള്ളത്തില്‍ മുങ്ങി. നിരവധി ബോട്ടുകളും തകര്‍ന്നു. മുമ്പ് 1966ലാണ് ഇത്രയും വലിയ തിരമാലകള്‍ ഉണ്ടായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button