തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതല്‍ രാവിലെ എട്ടുമണി മുതല്‍ 11 മണി വരെയും വൈകീട്ട് നാലു മുതല്‍ എട്ടുവരെയുമാണ് പുതിയ സമയക്രമം.
ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ഈ മാസം മൂന്ന് വരെ നീട്ടിയിരുന്നു.
Post Your Comments