ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി രംഗത്ത്. സിനിമയില്ലാത്തതുകൊണ്ടാണു കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും രാഷ്ട്രീയത്തില്‍ ശിവാജി ഗണേശന്റെ അതേ വിധിയാണു കമലിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കമല്ഹാസന് രാഷ്ട്രീയത്തെക്കുറിച്ച് എന്ത് അറിയമെന്നും ഈ സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു കമല്ഹാസന് അറിയാമോയെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിയറ്ററില്‍ പോയി തന്റെ സിനിമ കാണാന്‍ വേണ്ടിയാകും കമല്ഹാസന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതെന്നും പളനിസ്വാമി ആരോപിച്ചു.
തമിഴ് രാഷ്ട്രീയത്തെ ദുഷ്ടശക്തികളില്‍നിന്നു മോചിപ്പിക്കണമെന്നാണു കമല്‍ പറയുന്നത്. എന്നിട്ടും അദ്ദേഹം എന്തുകൊണ്ടു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇത്രനാള്‍ കമല്ഹാസന് എവിടെയായിരുന്നു? സിനിമയില്‍ അഭിനയിക്കുകയും പണമുണ്ടാക്കുകയും അല്ലാതെ വേറെ എന്താണു കമല്ഹാസന് ചെയ്തിട്ടുള്ളതെന്നും പളനിസ്വാമി ചോദിക്കുകയുണ്ടായി.
Post Your Comments