തൃശൂര്‍: കടല്‍ വഴിയുള്ള ഭീകരാക്രമണം തടയാനായി ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ സുരക്ഷാ പരിശീലന പരിപാടിയായ സാഗര്‍ കവച് സുരക്ഷാ മോക് ഡ്രില്‍ പൂര്‍ത്തിയാക്കി. അഴീക്കോട് മുനയ്ക്കല്‍ ബീച്ച് മുതല്‍ ചാവക്കാട് ഹാര്‍ബര്‍ വരെയാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ, തീരദേശ പോലീസ്, ലോക്കല്‍ പോലീസ്, ഫിഷറീസ് വകുപ്പ്, തുറമുഖ വകുപ്പ്, കസ്റ്റംസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ്, ലൈറ്റ് ഹൗസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.
Read also: ഭീകരാക്രമണം : 53 സൈനികർ കൊല്ലപ്പെട്ടു
തിങ്കളാഴ്ച രാവിലെ 8 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് വരെയായിരുന്നു മോക്ഡ്രില്‍. കോസ്റ്റ് ഗാര്‍ഡും നേവിയും റെഡ് ആര്‍മി എന്ന പേരിലും കോസ്റ്റല്‍ പോലീസ്, ഫിഷറീസ്, കടലോര ജാഗ്രതാ സമിതി എന്നിവര്‍ ബ്ലൂ ആര്‍മി എന്ന പേരിലുമായിരുന്നു പരിശോധന. അതേസമയം കടല്‍മാര്‍ഗ്ഗം ഒളിഞ്ഞെത്തിയ റെഡ് ആര്‍മിയിലെ പതിനാലു പേരെ കേരളത്തിന്റെ പരിശോധനയില്‍ പിടികൂടി.
Post Your Comments