തിരുവനന്തപുരം: സൗത്ത് കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്റ് സ്‌പോര്‍ട്‌സ് ഫിസിക്ക് (WBPF) മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഷിനു ചൊവ്വ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കണ്ട് സന്തോഷം പങ്കുവച്ചു. നവംബര്‍ 5 മുതല്‍ 11 വരെ നടന്ന മത്സരത്തിലാണ് ഷിനു ചൊവ്വ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ആദ്യമായാണ് മെന്‍ഫിസിക്ക് കാറ്റഗറിയില്‍ ഒരു ഇന്ത്യക്കാരന്‍ സില്‍വര്‍ മെഡല്‍ നേടുന്നത്. രാജ്യത്തിന് അഭിമാനമാണിതെന്നും എല്ലാ ഭാവുകങ്ങളും നേരുന്നതായും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
കണ്ണൂര്‍ കൂത്തുപറമ്പ് മൂന്നാം പീടിക സ്വദേശിയാണ് ഷിനു ചൊവ്വ. 2018ല്‍ ഏഷ്യ സില്‍വര്‍ മെഡലും 2019ല്‍ സൗത്ത് ഏഷ്യന്‍ സില്‍വര്‍ മെഡലും നേടി. ശൈലജ ടീച്ചര്‍ തനിക്കെന്നും പ്രചോദമാണെന്നും അതിനാലാണ് വിജയം നേടിയയുടന്‍ ടീച്ചറെ കാണാന്‍ എത്തിയതെന്നും ഷിനു ചൊവ്വ പറഞ്ഞു.
Post Your Comments