തിരുവനന്തപുരം : പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഇടം പിടിച്ച കേരള ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് അഭിനന്ദനമറിയിച്ച് നടന്‍ ഹരീഷ് പേരടി. ശൈലജ ടീച്ചര്‍ ഒരു വ്യക്തിയല്ല, ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണെന്ന് നടന്‍ പറഞ്ഞു. തന്റെ പെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശൈലജ ടീച്ചറെ അഭിനന്ദിച്ച് ഹരീഷ് പേരടി രംഗത്തെത്തിയത്.
ടീച്ചര്‍ വോഗ് മാഗസിന്റെ ‘ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി മാറുമ്പോള്‍ ഇങ്ങ് തെക്കേയറ്റത്തുള്ള ഇത്തിരി പോന്ന ഒരു ചുകുന്ന ഭൂമിയെ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ‘ഗവണ്‍മെന്റ് ഫോര്‍ എവര്‍’ ആയി മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പറഞ്ഞു.
നിപ്പ, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ നേതൃപാടവം, ആരോഗ്യ സംവിധാനങ്ങളെ വിദഗ്ധമായി നയിച്ച പെണ്‍കരുത്ത് ഈ നിലയ്ക്കാണ് പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ ഇടം പിടിച്ചത്. ഈ മാസം അവസാനം വിജയിയെ പ്രഖ്യാപിക്കും. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോടെ മന്ത്രിയുടെ ചിത്രം മാഗസിന്റെ കവര്‍ ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. കെ കെ ശൈലജയുടെ പ്രത്യേക അഭിമുഖവും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ശൈലജ ടീച്ചര്‍ ഒരു വ്യക്തിയല്ല..ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണ് …ടീച്ചര്‍ വോഗ് മാഗസിന്റെ ‘ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി മാറുമ്പോള്‍ ഇങ്ങ് തെക്കേയറ്റത്തുള്ള ഇത്തിരി പോന്ന ഒരു ചുകുന്ന ഭൂമിയെ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ‘ഗവണ്‍മെന്റ് ഫോര്‍ എവര്‍’ ആയി മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം..യാഥാര്‍ത്ഥ്യത്തിന്റെ പാത പിന്‍ത്തുടരുന്ന ടീച്ചര്‍ക്ക് ആശംസകള്‍ …
Post Your Comments