Latest NewsNewsIndia

ബിജെപിയ്ക്ക് എതിരെ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള അമിതാവേശവും നെട്ടോട്ടവും: ശിവസേനയിലെ പ്രമുഖ നേതാവ് ആശുപത്രിയിൽ

മഹാരാഷ്ട്ര: ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ഹോസ്പിറ്റലില്‍ ഇപ്പോള്‍ ചികിത്സയിലാണ് അദ്ദേഹം. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രേേവശിപ്പിച്ചത്. ഡോ. ജലീല്‍ പാര്‍ക്കറുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. നാളെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് സൂചന. സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് സഞ്ജയ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read also: ശിവസേനയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞു, ഗവർണ്ണർ എൻസിപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു

മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായിരുന്ന ബിജെപിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button