തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായും എരുമേലിയില്‍ നാലു ഘട്ടമായും തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി:ഡോ.എ.ശ്രീനിവാസ് സന്നിധാനത്തും കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് നവനീത് ശര്‍മ്മ പമ്പയിലും ചുമതല വഹിക്കും.
Read also: മണ്ഡലകാല സമയത്ത് ശബരിമല ഡ്യൂട്ടിക്ക് വനിതാ പോലീസിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ
മൂന്നാം ഘട്ടമായ ഡിസംബര്‍ 14 മുതല്‍ 29 വരെ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ സന്നിധാനത്തും കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി:എസ്.സുജിത്ത് ദാസ്, എസ്.എ.പി കമാണ്ടന്റ് കെ.എസ്.വിമല്‍ എന്നിവര്‍ സന്നിധാനത്തും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്.പി:എച്ച്.മഞ്ജുനാഥ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരാകും. ജനുവരി 16 മുതല്‍ 22 വരെയുള്ള ഓക്‌സിലിയറി ഘട്ടത്തില്‍ പി.ടി.സി പ്രിന്‍സിപ്പല്‍ ബി.വിജയന്‍ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്.പി:ഷാജി സുഗുണന്‍ പമ്പയിലും ദക്ഷിണമേഖലാ ട്രാഫിക് എസ്.പി: കെ.എല്‍ ജോണ്‍കുട്ടി നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും.
Post Your Comments