Latest NewsNewsIndia

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ശിവസേനയുടെ ഹർജി; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ബുധനാഴ്ച പരിഗണിക്കും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ ശുപാര്‍ശയ്‌ക്കെതിരെയായിരുന്നു ഹര്‍ജി. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പിന്‍തുണയ്ക്ക് ഗവര്‍ണര്‍ ആവശ്യമായ സമയം നല്‍കിയില്ലെന്നാണ് ശിവസേന ഹര്‍ജിയില്‍ ആരോപിച്ചിട്ടുള്ളത്. ബുധനാഴ്ച അടിയന്തര സ്വഭാവത്തോടെ ഈ ഹര്‍ജി പരിഗണിക്കുമെന്നാണ് വിവരം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിയുടെ ശുപാര്‍ശ രാഷ്ട്രപതി രാനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. മൂന്ന് പ്രധാനകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന, മൂന്നാമത്തെ കക്ഷിയായ എന്‍സിപി തുടങ്ങിയവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല.

ALSO READ: മുംബൈ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി : കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി

ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗവും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെയാണ് ഭരണഘടനയുടെ 356-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button