മുംബൈ: മുംബൈ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി. എന്‍സിപി നേതാവ് അജിത് പവാറാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി തയ്യാറായെങ്കിലും കോണ്‍ഗ്രസ് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നിലപാടില്‍ ശരദ് പവാര്‍ അസ്വസ്ഥനാണെന്ന് അജിത് പവാര്‍ പറയുന്നു.
Read Also :മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം; കോൺഗ്രസിനെ വിമർശിച്ച് ആം ആദ്‌മി പാർട്ടി
തിങ്കളാഴ്ച ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ രേഖാമൂലം നിലപാട് അറിയിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ കത്ത് കാത്ത് രാവിലെ 10 മണി മുതല്‍ വൈകീട്ട് 7.30 വരെ കാത്തിരുന്നു. എന്നാല്‍ ലഭിച്ചില്ലെന്നും അജിത് പവാര്‍ പറയുന്നു. അജിത് പവാറിന്റെ ഈ വാക്കുകള്‍ മുഖവിലക്കെടുത്താണ് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതത്രെ.
ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തിങ്കളാഴ്ച ക്ഷണിച്ചിരുന്നു. വൈകീട്ട് വരെ സമയം അനുവദിച്ചു. ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായി. കോണ്‍ഗ്രസിന്റെ പിന്തുണയും തേടി. എന്നാല്‍ കോണ്‍ഗ്രസ് കത്ത് നല്‍കിയില്ല. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്‍സിപിയും ശിവസേനയെ പിന്തുണച്ച് കത്ത് നല്‍കിയില്ല. കോണ്‍ഗ്രസാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നതെന്നും അജിത് പവാര്‍ കുറ്റപ്പെടുത്തി.
Post Your Comments