കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും നിരോധിത നോട്ടുകളും ആയി ഒരാള്‍ പിടിയില്‍. തോമസ് വര്‍ഗീസ് എന്നയാളാണ് സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. നിരോധിച്ച 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച 7 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളാണ് തോമസിന്റെ പക്കല്‍ നിന്നും കണ്ടെത്തിയത്.
ALSO READ: മലദ്വാരത്തിൽ സ്വർണ്ണ ഗുളിക; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
ഇതിനു പുറമെ 4,500 രൂപയുടെ നിരോധിത നോട്ടുകളും കണ്ടെത്തിയതായി സിഐഎസ്എഫ് അറിയിച്ചു. ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments