മുംബൈ : ഓഹരി വിപണിക്ക് ഇന്ന് അവധി. ഗുരുനാനാക് ജയന്തി പ്രമാണിച്ച് ആണ് അവധി. ഡെറ്റ്, കറന്‍സി വിപണികള്‍ക്കും അവധിയാണ്. മ്മോഡിറ്റി എക്സ്ചേഞ്ചില്‍ രാവിലത്തെ വ്യാപാരത്തിന് അവധിയാണെങ്കിലും വൈകീട്ട് പ്രവര്‍ത്തിക്കും.
തിങ്കളാഴ്ച്ച നഷ്ടത്തിൽ തുടങ്ങിയ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. സെന്‍സെക്സ് 21.47 പോയിന്റ് ഉയർന്നു 40,345.08ലും നിഫ്റ്റി 4.80 പോയിന്റ് ഉയര്‍ന്ന് 11,912.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യം നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി അധികം വൈകാതെ നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. സെന്‍സെക്സ് 50 പോയിന്റ് ഉയർന്നും, നിഫ്റ്റി 11,900 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് നിഫ്റ്റി 12 പോയിന്റും സെന്‍സെക്സ് 30 പോയിന്റും നഷ്ടത്തിലായി .
Post Your Comments