ബെംഗളുരു: വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു. തെരുവുനായയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചതിന്
ഡോ. സി ശ്യാം സുന്ദരെ(75) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ജയനഗറിലാണ് സംഭവം. ജയനഗര്‍ അഞ്ചാം ബ്ലോക്കില്‍ ഇന്നലെ രാവിലെയാണ് വീടിന് മുന്നില്‍ നായ നിര്‍ത്താതെ കുരച്ചതിന് ഡോക്ടര്‍ വെടിയുതിര്‍ത്തത്. വഴിയരികില്‍ ചോരവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന നായയെ പ്രദേശവാസികളാണ് മൃഗാശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ നായയുടെ ശരീരത്തില്‍ 3 തിരകള്‍ കണ്ടെത്തി. വെടിയുണ്ടകള്‍ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തു. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സൗമ്യ റെഡ്ഡി എംഎല്‍എ ആവശ്യപ്പെട്ടതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments