ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‌ര എന്നിവരുടെ സുരക്ഷ ഏറ്റെടുത്ത് സി.ആര്‍.പി.എഫ്. സോണിയ (10 ജന്‍പഥ്), രാഹുല്‍ (തുഗ്ലക് ലെയ്‌ന്‍), പ്രിയങ്ക (ലോധി എസ്‌റ്റേറ്റ്) എന്നിവരുടെ വസതികളില്‍ ഇസ്രേലി എക്‌സ്-95, എ.കെ-47, എം.പി-5 തോക്കുകളേന്തിയ സി.ആര്‍.പി.എഫ്. കമാന്‍ഡോകളെ വിന്യസിച്ചു. ഇവർക്ക് “സെഡ് പ്ലസ്” സുരക്ഷ നല്‍കാനാണു കേന്ദ്രനിര്‍ദേശം. സി.ആര്‍.പി.എഫ്. സുരക്ഷാസംവിധാനം പൂര്‍ണസജ്‌ജമാകുന്നതുവരെ എസ്.പി.ജിയുടെയും തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെയും സുരക്ഷ നെഹ്‌റു കുടുംബത്തിന് ഉണ്ടാകും.
Read also: എസ്‍പിജി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി
നെഹ്‌റു കുടുംബാംഗങ്ങള്‍ക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നീത അംബാനി എന്നിവരുള്‍പ്പെടെ 52 പേര്‍ക്കാണ് നിലവിൽ സി.ആര്‍.പി.എഫിന്റെ വി.വി.ഐ.പി. സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments