ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴ ക്ലൗഡ് സീഡിങ്ങിലൂടെ പെയ്യിച്ച കൃത്രിമ മഴയെന്ന് അധികൃതർ. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൗഡ്‌സീഡിങ് ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ഖാലിദ് അല്‍ ഉബൈദിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലൗഡ്‌സീഡിങ് പ്രവര്‍ത്തനം നടത്തിയതിനാല്‍ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അറേബ്യന്‍ ഗള്‍ഫിലും അല്‍ ഐനിലും കൂടുതല്‍ മഴമേഘങ്ങള്‍ ദൃശ്യമായതിനെ തുടര്‍ന്ന് നിരവധി തവണ ക്ലൗഡ് സീഡിങ് നടത്തിയെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ലുവ്‌റ് അബുദാബി, ദുബായ് മാള്‍ എന്നിവിടങ്ങളിലടക്കം വെള്ളം കയറുകയും പലയിടത്തും കനത്ത നാശനഷ്ടം ഉണ്ടാകുകയും ചെയ്‌തിരുന്നു. ശക്തമായ കാറ്റ് മൂലം നിര്‍ത്തിയിട്ട കാറുകള്‍ക്കുമുകളില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികളും മരങ്ങളും വീണ് നിരവധി വാഹനങ്ങള്‍ കേടായി. കോര്‍ണിഷില്‍ ബ്രിട്ടിഷ് എംബസിക്ക് സമീപം നിര്‍മ്മാണ സ്ഥലത്തെ ക്രെയിന്‍ പൊട്ടിവീണ് ബഹുനില കെട്ടിടത്തിന്റെ ഗ്ലാസുകള്‍ തകരുകയും ചെയ്‌തിരുന്നു.
Post Your Comments