അലഹാബാദ് : രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം മസ്ജിദ് നിര്‍മാണവും…മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന. വിശദാംശങ്ങള്‍ പുറത്തുവിടാതെ ജില്ലാ മജിസ്ട്രേറ്റ്.
സുപ്രീം കോടതി വിധി പ്രകാരമാണ് മസ്ജിദ് നിര്‍മിക്കാന്‍ അയോധ്യയില്‍ നാലിടങ്ങള്‍ പരിഗണിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേട്ട് അനുജ് ഝാ. ഇവ എവിടെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി
രാമജന്മഭൂമിക്കു ചുറ്റും സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളിലായിരിക്കുമോ സ്ഥലമെന്നും ഇപ്പോള്‍ പറയാനാവില്ല. തീര്‍ഥാടകര്‍ പഞ്ചകോശി പരിക്രമം (15 കിലോമീറ്റര്‍ ചുറ്റളവിലുള്ള ക്ഷേത്രങ്ങളിലെ ദര്‍ശനം) കഴിഞ്ഞാണു രാമജന്മഭൂമിയിലെത്തുന്നത്.
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിയ്ക്കാമെന്നും മസ്ജിദ് പണിയാനായി അഞ്ചേക്കര്‍ സ്ഥലം ഉടന്‍ കണ്ടെത്തണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു
കടപ്പാട് മനോരമ
Post Your Comments