ന്യൂഡല്‍ഹി•തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിയുടെ വധി സുപ്രീംകോടതി തള്ളി. ഭൂമി ഹിന്ദു കക്ഷികള്‍ക്ക് ക്ഷേത്രത്തിനായി വിട്ടുനല്‍കണം. മുസ്ലിങ്ങള്‍ക്ക് ആരാധാനയ്ക്കായി പകരം ഭൂമി നല്‍കും. സുന്നി വഖഫ് ബോര്‍ഡിന് പകരം പ്രധാനപെട്ട അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനാണ് സുപ്രീംകോടതി വിധി.
തര്‍ക്കഭൂമി നില നിന്നിരുന്ന സ്ഥലം കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. ക്ഷേത്രം നിര്‍മ്മിക്കാനുള്ള അവകാശം ഈ ട്രസ്റ്റിനായിരിക്കും. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണം. നിര്‍മോഹി ആഘാഡയ്ക്കോ രാം ലംല്ലയ്ക്കോ ഭൂമിയില്‍ അവകാശമുണ്ടായിരിക്കില്ല.
നിര്‍മോഹി അഖാഡയ്ക്ക് ട്രസ്റ്റില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. രാം ലല്ലയ്ക്ക് ഭൂമിയില്‍ സമാധാനം നിലനിര്‍ത്തിയാല്‍ മാത്രം. മൂന്ന് നാല് മാസത്തിനകം കേന്ദ്രം ഇക്കാര്യത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments