റാഞ്ചി / ഹസാരിബാഗ്• സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഝാർഖണ്ഡിലെ ബർഹി നിയോജകമണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ ഉമാശങ്കർ അകേല കോൺഗ്രസിൽ ചേർന്നു.
ന്യൂഡൽഹിയിൽ ഐ.ഐ.സി.സി ഇന്‍ ചാര്‍ജ്ജ് ആര്‍.പി.എന്‍ സിംഗ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വർ ഒറോണ്‍, ഹസാരിബാഗ് ജില്ലാ കോൺഗ്രസ് നേതാവ് ദെവ്രജ് കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തിലാണ് അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബർഹി നിയമസഭാ സീറ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് അകെല കോൺഗ്രസിൽ ചേർന്നതെന്ന് കുശ്വാഹ അവകാശപ്പെട്ടു.
2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അകേല ബർഹി സീറ്റിൽ വിജയിച്ചിരുന്നുവെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മനോജ് യാദവിനോട് പരാജയപ്പെടുകയായിരുന്നു.
യാദവ് അടുത്തിടെ ബി.ജെ.പിയിൽ ചേരുകയും ബർഹി സീറ്റിൽ നിന്ന് ടിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ ബാർഹി സീറ്റിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് അകേലയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 12 നാണ് ബാർഹി സീറ്റിൽ പോളിംഗ് നടക്കുക. സംസ്ഥാന നിയമസഭയിലെ 81 സീറ്റുകളിലേക്കുള്ള അഞ്ച് ഘട്ട പോളിംഗ് നവംബർ 30 ന് ആരംഭിച്ച് ഡിസംബർ 20 ന് അവസാനിക്കും. വോട്ടെണ്ണൽ ഡിസംബർ 23 ന് നടക്കും.
Post Your Comments