
കൊച്ചി: നഗരത്തില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. കൊച്ചിയിലെ ഹൃദയ ഭാഗങ്ങളായ കലൂര്‍, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുരുഷന്മാര്‍ക്ക് മസ്സാജ് ചെയ്യാനായി സ്ത്രീകളെയാണ് നല്‍കുന്നത്. 30 മിനിറ്റിന് 1500 രൂപയും 1 മണിക്കൂറിന് 3000 രൂപയുമാണ് ഇതിനായി ഈടാക്കുന്നത്.
പെണ്‍വാണിഭ സംഘങ്ങള്‍ കോളേജുകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെയാണ് മസാജിങ്ങിനായി എത്തിക്കുന്നത്. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കല്‍ പോലീസിന്റേയും സഹായത്തോടെയാണ് മസാജ് പാര്‍ലര്‍ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം.വിടെ എത്തുന്ന ഇടപാടുകാരില്‍ പലരും ഉന്നത പൊലീസ് ഉദ്യേഗസ്ഥരടക്കമുള്ളവരാണ്.
ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
നഗര മധ്യത്തില്‍ പരസ്യമായി പെണ്‍വാണിഭം നടത്തിയിട്ടും ഇത്തരക്കാരെ പിടികൂടാന്‍ പോലീസ് യാതൊരു നടപടിക്കും തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. കൂടാതെ ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
Post Your Comments