KeralaLatest NewsNewsIndia

ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ : ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മ​ദ്രാസ് ഐഐടിയിൽ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആത്മഹത്യാക്കുറിപ്പോ ആത്മഹത്യയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും തങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

2018 ഡിസംബർ മുതൽ ഇതുവരെ ഒരു അധ്യാപികയുൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോർട്ട്. 2018 ഡിസംബറിൽ ഐഐടി അസിസ്റ്റന്റ് പ്രൊഫസർ അദിതി സിൻഹ, സെപ്റ്റംബറിൽ പാലക്കാട് നിന്നുള്ള ഷഹൽ കോർമത്ത്, 2019 ജനുവരിയിൽ ഉത്തർപ്രദേശ് സ്വദേശിയായ ​ഗോപാൽ ബാബു, ഝാർഖണ്ഡ് സ്വദേശിനിയായ ര‍ഞ്ജനാ കുമാരി എന്നിവരാണ് ജീവനൊടുക്കിയത്.

Also read : സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button